ഒരു ഗ്രാമത്തിലെ ദളിതര്‍ നെയ്പ്പായസം ഉണ്ണുമ്പോള്‍ .........
"ഞങ്ങള്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ എല്ലാം ഒരു സത്യാഗ്രഹത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആരോഗ്യത്തിനു ഉത്തമമെന്നു കുറിച്ചിട്ടുള്ള നെയ്യ് സവര്‍ണര്‍ ഞങ്ങളുടെ മുന്‍തലമുറക്ക് നിഷേധിച്ചതിന്റെ പ്രതികാരം എന്ന നിലക്കാണ് ഇവിടെ എല്ലാ വീടിലും ദിവസേന നെയ്പ്പായസം ഉണ്ടാക്കി കഴിക്കുന്നത്."
സമരങ്ങളുടെ അനവധി കഥകള്‍ കേട്ട് കഴിഞ്ഞ നിങ്ങള്‍ക്ക് ഇതിലെ ഒന്ന് കടന്നുവരാം. ഇത് ഒരു സമരസപ്പെടലിന്റെ കടംകഥ കൂടിയാണ്.ജയ്പൂരിനടുത്ത് ചക്വാര ഗ്രാമത്തില്‍ എന്നും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്.... എന്നും നെയ്പ്പായസം കുഞ്ഞുകുട്ടി കുടുംബം എല്ലാം നെയ്പായസ മയം
.
1936 ല്‍ ഏതോ ഒരു കിറുക്കന്‍ സവര്‍ണനു തടയാന്‍ തോന്നിയതാണ്. അയാള്‍ അന്ന് കല്‍പ്പിച്ചു. ജാതിയില്‍ മാറ്റ് കുറഞ്ഞവര്‍ ഒന്നും ഇന്ന് മുതല്‍ നെയ് ഉപയോഗിക്കാന്‍ പാടില്ല. നന്നേ കുറച്ചുമാത്രം ആയുസുണ്ടായിരുന്ന ഒരു കല്പന. ദളിതര്‍ ഇതിനോട് പ്രതികരിച്ചത് ഒരു സമൂഹസദ്യ ഒരുക്കിക്കൊണ്ടായിരുന്നു. പറയേണ്ടതില്ലല്ലോ എല്ലാ വിഭവങ്ങളും നെയ് മയം.
ഒരു കശപിശ, ഉന്തും തള്ളും അത് പ്രതീക്ഷിച്ചതാണ്. പക്ഷെ പഹയര്‍ വാരി തിന്നുന്നതില്‍ മണ്ണ് വാരി വിതരിയില്ലേ
ഉടനെ തന്നെ പിന്തുടര്‍ച്ചയും ഉണ്ടായി.
കൂടുതല്‍ വിഭവങ്ങളായി
നെയ്പായസം ആയി
നെയ് അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമായി
സമരമായി
സത്യാഗ്രഹമായി
സാക്ഷാല്‍ അംബേദ്‌കര്‍ ഇത് ചില കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുണ്ട് .
ജയ്പൂരില്‍ നിന്നും 60 കി മി മാത്രം ദൂരമുള്ള ഈ കൊച്ചു ഗ്രാമത്തില്‍ നെയ്പായസം ഒരു പിടി ഉപ്പ് പോലെ ...
എങ്കിലും ഇപ്പോഴും ജാതിയുടെ പേരില്‍ അത്ര നല്ലതൊന്നും അല്ല ഇവിടെ നടക്കുന്നത്
2002ല്‍ അവസാനമായി നടന്ന ഒരു പിടിവലി തുടങ്ങിയത് ഒരു കിണറ്റിന്‍ കരയില്‍ വെച്ചായിരുന്നു. അത് പിന്നെ നവസമര മാര്‍ഗങ്ങളിലെക്ക് പടര്‍ന്നു . പിന്നെ ഗ്രാമവാസികളെ ക്കാള്‍ പോലീസുകാര്‍ ആയിരുന്നു അവിടെ .
ശാസ്ത്രം കുതിക്കുകയാണ്. ഭാരത നിര്‍മാണ്‍ നടക്കുകയാണ്. തിതല പഞ്ചായത്തിലൊന്നില്‍ ഒരു ദളിത സ്ത്രീ തന്റെ അധികാര കസേരക്ക് താഴെ നിലത്തിരുന്നു പഞ്ചായത്ത് ഭരണം നയിച്ചതിന്റെ കഥയോടൊപ്പം കൂടിവായിക്കനാണ് ഇടക്കിടക്ക് ഇത്തരം കഥകള്‍ പിറവി എടുക്കുന്നത്. അത് മൂലക്ക് വെച്ചവര്‍ സദയം ഈ ഉള്ളവനോട് പൊറുക്കുക.
ആണ്ടുകള്‍ എറെ പിന്നിട്ടിട്ടും എന്തെ ഈ നാടിനു ഇങ്ങനെ കിതക്കേണ്ടിവരുന്നത്......നെയ്പായസം ഒരു മറുപടി ആകുന്നില്ല എങ്കിലും.....